Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Receded

Kottayam

വെ​​ള്ളം ഇ​​റ​​ങ്ങി​​, ആ​​ശ​​ങ്ക ബാ​​ക്കി

അ​​യ​​ര്‍​ക്കു​​ന്നം: മ​​ഴ​​യ്ക്ക് അ​​ൽ​പ്പം ശ​​മ​​നം ഉ​​ണ്ടാ​​യെ​​ങ്കി​​ലും ഇ​​ന്ന​​ലെ വീ​​ണ്ടും പെ​​യ്ത മ​​ഴ അ​​യ​​ര്‍​ക്കു​​ന്നം മ​​ണ​​ര്‍​കാ​​ടും ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള മേ​​ഖ​​ല​​ക​​ളി​​ല്‍ ആ​​ശ​​ങ്ക പ​​ര​​ത്തി. റോ​​ഡു​​ക​​ളി​​ല്‍ കെ​​ട്ടി​​ക്കി​​ട​​ന്ന വെ​​ള്ളം ഇ​​റ​​ങ്ങി​​യെ​​ങ്കി​​ലും താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ജ​​ന​​ങ്ങ​​ളു​​ടെ ദു​​രി​​ത​​ത്തി​​ന് ഇ​​നി​​യും അ​​വ​​സാ​​ന​​മാ​​യി​​ട്ടി​​ല്ല. പ​​ല​​ വീ​​ടു​​ക​​ളും വെ​​ള്ള​​ത്തി​​ലാ​യ​​തി​​നെ​ത്തു​​ട​​ര്‍​ന്ന് ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പു​​ക​​ളെ ആ​​ശ്ര​​യി​​ച്ച പ​​ല​​ര്‍​ക്കും ഇ​​നി​​യും വീ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങാ​​ന്‍ ആ​​യി​​ട്ടി​​ല്ല.

ഇ​​വ​​ര്‍ ഇ​​പ്പോ​​ഴും ക്യാ​​മ്പു​​ക​​ളി​​ല്‍ ക​​ഴി​​യു​​ക​​യാ​​ണ്. മ​​ണ​​ര്‍​കാ​​ട്-​​ഏ​​റ്റു​​മാ​​നൂ​​ര്‍ ബൈ​​പാ​​സ് റോ​​ഡി​​ലെ പാ​​ല​​മു​​റി, നാ​​ലു​​മ​​ണി​​ക്കാ​​റ്റ്, പൂ​​വ​​ത്തു​​ംമൂട് ഭാ​​ഗ​​ങ്ങ​​ളി​​ലെ​​യും ആ​​റു​​മാ​​നൂ​​ര്‍, പു​​ളി​​ഞ്ചു​​വ​​ട് ഭാ​​ഗ​​ങ്ങ​​ളി​​ലും റോ​​ഡി​​ല്‍ ക​​യ​​റി​​യ വെ​​ള്ളം ഇ​​റ​​ങ്ങി. നീ​​റി​​ക്കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് യു​​പി സ്‌​​കൂ​​ളി​​ലെ ക്യാ​​മ്പി​​ല്‍ ഇ​​പ്പോ​​ഴും 35 കു​​ടും​​ബ​​ങ്ങ​​ളി​​ല്‍നി​​ന്നാ​​യി 70 പേ​​ര്‍ ക​​ഴി​​യു​​ന്നു​​ണ്ട്.

Latest News

Corehub Up